വൈകീട്ട് ഒരു ഗ്ലാസ് ചൂട് ചായയും മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരിയും ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഇറച്ചിപ്പത്തിരിയുടെ റെസിപ്പി നോക്കാം

Spread the love

കോട്ടയം: വൈകീട്ട് ഒരു ഗ്ലാസ് ചൂട് ചായയും മലബാർ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരിയും ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഇറച്ചിപ്പത്തിരിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

മൈദ- ഒരു കപ്പ്
ആട്ട- കാല്‍കപ്പ്
റവ- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍
വെള്ളം- ആവശ്യത്തിന്
നെയ്യ്- ഒരു ടേബിള്‍സ്പൂണ്‍
മസാല ഉണ്ടാക്കാനാവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
പെരുഞ്ചീരകം പൊടിച്ചത് – അര ടീസ്പൂണ്‍
സവാള – നാലെണ്ണം നീളത്തിലരിഞ്ഞത്
വെളുത്തുള്ളി,ഇഞ്ചി ചതച്ചത്- ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക് – എരിവിന് അനുസരിച്ച്‌
മല്ലിയില- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
തയാറാക്കുന്ന വിധം

മൈദ, ആട്ട, റവ, ഉപ്പ്, വെള്ളം, നെയ്യ് എന്നിവ ചേർത്ത് കുഴച്ച്‌ മാവ് റെഡിയാക്കി വെക്കാം. ഇത് ഒരു 20 മിനിറ്റ് സെറ്റാകാൻ വെക്കണം.ഇനി ഒരു പാനെടുത്ത് സവാള, വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, പച്ചമുളക്, മല്ലിയില. കറിവേപ്പില, മഞ്ഞള്‍പ്പൊടി, പെരുഞ്ചീരകം പൊടിച്ചത് എന്നിവ വ‍ഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് ചിക്കൻ ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം ചെറുതീയില്‍ അടച്ച്‌ വേവിക്കണം. വെന്തുക‍ഴിഞ്ഞാല്‍ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

ഇനി ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ചപ്പാത്തി പരുവത്തില്‍ പരത്തിയെടുക്കുക. ഒരു പൂരിയുടെ നടുവിലായി രണ്ട് ടേബിള്‍ സ്പൂണ്‍ ചിക്കൻ വയ്ക്കുക.ശേഷം മറ്റൊരു പൂരി കൊണ്ട് അത് മൂടിയതിനുശേഷം ഒരു പാത്രത്തിന് അടപ്പ് വെച്ച്‌ വട്ടത്തില്‍ മുറിച്ചെടുക്കുക. ഇതിൻറെ അറ്റം വിരലുകൊണ്ട് മടക്കുക. പത്തിരികള്‍ ഓരോന്നും ചെറു ചൂടുള്ള എണ്ണയില്‍ വറുത്തു കോരിയെടുക്കണം. അടുത്തതായി ഒരു കുഞ്ഞു പാത്രമെടുത്ത് ഒരു മുട്ട പൊട്ടിച്ച്‌ ഒ‍ഴിക്കുക. ശേഷം കാല്‍ സ്പൂണ്‍ ഏലക്ക പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കണം.ഇതിലേക്ക് വറത്തെടുത്തുവെച്ച പത്തിരികള്‍ മുക്കിയെടുത്ത് ഒരു ദോശക്കല്ലില്‍ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച്‌ അതിനുശേഷം രണ്ട് വശവും ചൂടാക്കി എടുക്കുക. ഇതോടെ നല്ല ക്രിസ്പ്പി ഇറച്ചി പത്തിരി റെഡി.