തേങ്ങാ ചേർത്ത് പുട്ട് ഉണ്ടാക്കുന്നതിന്റെ കൂടെ ചിക്കനോ ബീഫോ ചേർത്താലോ? വേറിട്ട രുചിയില്‍ ഇറച്ചി പുട്ട് തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: വ്യത്യസ്തമായ രുചിയില്‍ പുട്ടിന്റെ രുചിക്കൂട്ടൊരുക്കുന്നതെങ്ങനെയെന്നു നോക്കാം. തേങ്ങാ ചേർത്ത് പുട്ട് ഉണ്ടാക്കുന്നതിന്റെ കൂടെ ചിക്കനോ ബീഫോ ചേർത്ത് രുചികരമായ പുട്ട് തയാറാക്കാം.

video
play-sharp-fill

ചേരുവകള്‍:
അരി പൊടി – 2 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
ചിരകിയ തേങ്ങ – 1 1/2 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മസാലയ്ക്ക് വേണ്ടി

ചിക്കൻ – 350 ഗ്രാം (കാല്‍ ടീസ്പൂണ്‍ ഗരം മസാല, അര ടീസ്പൂണ്‍ മുളകുപൊടി, കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ടീസ്പൂണ്‍ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരപ്പുപിടിക്കാൻ വയ്ക്കുക.)
സവാള – 2 ഇടത്തരം വലിപ്പം ഉള്ളത്
പച്ച മുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍
തക്കാളി – 1 /2
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറി വേപ്പില
മല്ലി ഇല

മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാലപൊടി – 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ആദ്യം സാധാരണയായി പുട്ടിനു കുഴയ്ക്കുന്ന പോലെ പൊടി കുഴച്ചു മാറ്റിവയ്ക്കുക.ശേഷം ചിക്കൻ/ബീഫ് കുക്കർ ല്‍ ഇട്ടു നന്നായി വേവിക്കുക .ചൂടറിയതിനു ശേഷം ചിക്കൻ ചെറുതാക്കിയിടുക.

ഒരു പാൻ വച്ച്‌ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്‌ അതിലൊറ്റ സവാള ഇടുക ..അതുപോലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക..ഒന്ന് കളർ മാറി വരുമ്പോള്‍ പൊടികള്‍ ഇട്ടുകൊടുക്കുക. പൊടിയുടെ പച്ചമണം മാറിയാല്‍ തക്കാളി ഇടുക.തക്കാളിയുടെയും പച്ചമണം അങ്ങു നല്ലോണം മാറിയിട്ട് പിച്ചിചീന്തിയെടുത്ത കോഴി ഇറച്ചി പാനിലേക്കിട്ട് നന്നായി മിക്സ് ചെയുക. ശേഷം പുട്ടുകുറ്റിയില്‍ പുട്ടുപൊടി ചിക്കൻ തേങ്ങാ എന്നിവ നിറച്ചു ആവികയറ്റുക. പുട്ട് റെഡി ആയി.