video
play-sharp-fill

കഴിഞ്ഞ നാല് വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലാണ് താൻ : മനസ്സ് തുറന്ന് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറ ഖാൻ

കഴിഞ്ഞ നാല് വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലാണ് താൻ : മനസ്സ് തുറന്ന് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറ ഖാൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പുതുതലമുറ ഏറെ അനുഭവിക്കുന്ന ഒന്നാണ് വിഷാദ രോഗം. വിഷാദരോഗത്തിന് പിന്നാലെ പലരും ജീവനൊടുക്കുന്ന സ്ഥിതിയിലേക്ക് വരെ പലപ്പോഴും എത്താറുണ്ട്. വിഷാദരോഗത്തെ തുടർന്ന് സുശാന്ത് ജീവനൊടുക്കിയത് ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ ഞെട്ടലോടെയാണ് നോക്കി കണ്ടത്.

ഇപ്പോഴിതാ കഴിഞ്ഞ നാല് വർഷമായി വിഷാദത്തിനു ചികിത്സയിലാണെന്നു ബോളിവുഡിലെ പ്രിയതാരം ആമിർഖാന്റെ മകൾ ഇറ ഖാൻ. ലോക മാനസികാരോഗ്യ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇറ ഖാൻ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷാദ രോഗത്തിന് പിന്നാലെ ഒരു ഡോക്ടറുടെ ചികിത്സ തേടിയതിനെക്കുറിച്ചും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ഇറ ഖാന്റെ വാക്കുകൾ ഇങ്ങനെ

‘ഹായ്, ഞാൻ വിഷാദത്തിലാണ്. ഇപ്പോൾ നാല് വർഷത്തിലേറെയായി. ഞാൻ ഒരു ഡോക്ടറുടെ അടുത്ത് പോയി. ഞാൻ ക്ലിനിക്കലായി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ എനിക്ക് നല്ല വ്യത്യാസമുണ്ട്. മാനസികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ആഗ്രഹിക്കുന്നു. എന്തു ചെയ്യാനാകുമെന്ന് എനിക്കറിയില്ല.

ഞാൻ നിങ്ങളെ ഒരു യാത്രയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു എന്റെ യാത്ര എന്താണ് സംഭവിക്കുന്നതെന്ന് കാണുക. നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും ഡിപ്രഷൻ എന്തെന്ന് അറിയാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ എന്തിന് പറയണം, ഞാൻ എന്തിനാണിത് ചെയ്യുന്നത്,’