ഐപ്സോ ദേശീയ സമ്മേളനം ചണ്ഡിഗഡിൽ സമാപിച്ചു; 137 അംഗ ദേശീയ കൗൺസിലിനേയും 86 അംഗ എക്സിക്യൂട്ടിവിനേയും തിരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖിക

ചണ്ഡീഗഡ്: ചണ്ഡീഗഡിൽ നടന്നുവന്ന ഐപ്സോ ദേശീയ സമ്മേളനം 137 അംഗ ദേശീയ കൗൺസിലിനേയും 86 അംഗ എക്സിക്യൂട്ടിവിനേയും തിരഞ്ഞെടുത്തു.

ദേശീയ ജനറൽ സെക്രട്ടറിമാരായി ആർ. അരുൺകുമാർ, ഹർച്ചന്ദ് സിഗ് ബട്ട് എന്നിവരെ തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നിന്നും ദേശീയ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി പി.സന്തോഷ്കുമാർ എം.പി ദേശീയ സെക്രട്ടറിയായി അഡ്വ.വി.ബി ബിനു വൈസ് പ്രസിഡൻറ് ആയി അഡ്വ.കെ അനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു.

ദേശീയ എക്സിക്യൂട്ടിവിലേക്ക്‌ കേരളത്തിൽ നിന്നും സി.പി നാരായണൻ, ഡോ.പി.കെ
ജനാർദ്ദനകുറുപ്പ്, ഇ. വേലായുധൻ, അഡ്വ.എം.എ ഫ്രാൻസിസ്, വി.പി രാധാകൃഷ്‌ണൻ നായർ, ഐഷാപോറ്റി എന്നിവരേയും. ദേശീയ കൗൺസിലിക്ക് ശ്രീനാദേവി കുഞ്ഞമ്മ, കെ ദേവകി, സി.എച്ച് വത്സലൻ, ആറ്റിങ്ങൽ സുഗുണൻ, എസ് സതീഷ് എന്നിവരേയും തെരഞ്ഞെടുത്തു.