play-sharp-fill
രണ്ട് ലക്ഷം രൂപയ്ക്ക് ഐപിഎസ് ജോലി ; പൊലീസ് യൂണിഫോമും അരയില്‍ തോക്കും ധരിച്ച്‌ ബൈക്കിൽ കറങ്ങിയ 18 കാരൻ അറസ്റ്റില്‍

രണ്ട് ലക്ഷം രൂപയ്ക്ക് ഐപിഎസ് ജോലി ; പൊലീസ് യൂണിഫോമും അരയില്‍ തോക്കും ധരിച്ച്‌ ബൈക്കിൽ കറങ്ങിയ 18 കാരൻ അറസ്റ്റില്‍

സ്വന്തം ലേഖകൻ

ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കറങ്ങി നടന്ന 18 കാരൻ ബിഹാറില്‍ അറസ്റ്റില്‍. ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


ഗോവർദ്ധൻ ബിഘ സ്വദേശി മിഥിലേഷ് മാഞ്ചിയാണ് പൊലീസ് കസ്റ്റഡിയിലായത്. ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സിക്കന്ദ്ര മാർക്കറ്റില്‍ നിന്നാണ് പ്രതി പൊലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴില്‍ റാക്കറ്റില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കിയാണ് പ്രതി യൂണിഫോം സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യൂണിഫോം ലഭിച്ചതോടെ, താൻ ഐപിഎസ് ഓഫീസറായി മാറിയെന്ന് മിഥിലേഷ് കരുതി. യൂണിഫോമിനൊപ്പം വ്യാജ തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഐപിഎസ് യൂണിഫോമും അരയില്‍ തോക്കും ധരിച്ച്‌ ബൈക്കിലാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാർക്കറ്റില്‍ ചുറ്റക്കറങ്ങിയ യുവാവിനെ കണ്ട് സംശയം തോന്നിയവരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ താൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ പറഞ്ഞത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമാണ് പ്രതിക്കുള്ളതെന്നും പൊലീസ് അറിയിച്ചു.

ജോലി വാഗ്ദാനം ചെയ്തത് മനോജ് സിങ് എന്നയാളാണെന്ന് മിഥിലേഷ് പൊലീസിനോട് പറഞ്ഞു. ‘രണ്ട് ലക്ഷം രൂപ തന്നാല്‍ പൊലീസില്‍ ജോലി തരാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു സ്കൂളിന്റെ സമീപത്തുവച്ച്‌ യൂണിഫോമും, തോക്കും കൈമാറി. നല്‍കാനുള്ള ബാക്കി തുകയായ 30,000 രൂപ നല്‍കാൻ പോകുന്നതിന് ഇടയിലാണ് കസ്റ്റഡിയിലാകുന്നത്,’ മിഥിലേഷ് പൊലീസിനോട് പറഞ്ഞു.