
തിരുപ്പൂർ: തിരുവനന്തപുരം പേട്ടസ്വദേശിനിയായ ഡോ. ദീപ സത്യൻ തിരുപ്പൂരില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി (തിരുപ്പൂർ സൗത്ത്) ചുമതലയേറ്റു. 2015 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സർക്കാർ ഹയർസെക്കൻഡറി സ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം സർക്കാർ ആയുർവേദകോളേജില്‍നിന്ന് ബിരുദവും നേടിയശേഷം ആയുർവേദ ഡോക്ടറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍സർവീസ് മോഹം ഉദിച്ചതെന്ന് ദീപ പറഞ്ഞു.
അഖിലേന്ത്യാ സിവില്‍സർവീസ് പരീക്ഷയില്‍ 207-ാം റാങ്ക് നേടി. തമിഴ്നാട് കേഡറില്‍ ഐ.പി.എസ്. അനുവദിച്ചുകിട്ടിയതോടെ പരിശീലനത്തിനുശേഷം വൃദ്ധാചലം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group