
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഈ മാസം 28ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തോടെ തുടക്കമാവും. ഐപിഎല്‍ നിലവിലെ ചാമ്പ്യന്മാരാണ് ആര്‍സിബി.
വരാനിരിക്കുന്ന മാസങ്ങളില്‍ അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കും.
തിരഞ്ഞെടുപ്പ് കാലയളവില്‍ മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനും യാത്രാ-താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് ഈ രീതിയില്‍ ഷെഡ്യൂള്‍ ക്രമീകരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


