ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ വേദി പുറത്തുവിട്ട് ബിസിസിഐ.ജൂൺ മൂന്നിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ. ഒന്നാം ക്വാളിഫെയറും എലിമിനേറ്ററും ചണ്ഡീഗഢിലെ മുള്ളൻപൂർ സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനലിന് പുറമെ രണ്ടാം ക്വാളിഫെയർ പോരാട്ടവും അഹമ്മദാബാദിൽ നടക്കും. നേരത്തെ ഐപിഎൽ പുനരാരംഭിച്ചപ്പോൾ മത്സര ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടിരുന്നെങ്കിലും പ്ലേഓഫ്, ഫൈനൽ വേദി പ്രഖ്യാപിച്ചിരുന്നില്ല.ഫൈനല്‍ ജൂണ്‍ 3 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കും. നേരത്തേ ടൂര്‍ണമെന്റിലെ അവസാനനാലു മത്സരങ്ങള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലും നടത്താനാണ് നിശ്ചയിച്ചിരുന്നത്.