video
play-sharp-fill

ഐപിഎൽ : രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് ജയം ; 97 റണ്‍സുമായി ഡി കോക്ക് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍

ഐപിഎൽ : രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് ജയം ; 97 റണ്‍സുമായി ഡി കോക്ക് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍

Spread the love

ഗുവാഹട്ടി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 17.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

97 റണ്‍സെടുത്ത കിന്റണ്‍ ഡി കോക്കാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 61 പന്തില്‍ പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതമാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. 12 പന്തില്‍ അഞ്ച് റണ്‍സെടുത്ത മൊയിന്‍ അലി, 15 പന്തില്‍ 18 റണ്‍സെടുത്ത അജിങ്ക്യ രഹാനെ എന്നവരാണ് പുറത്തായവര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സെടുത്തത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ് ടോപ് സ്‌കോറര്‍. 8 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതമാണ് ജുറേലിന്റെ 33 റണ്‍സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. സഞ്ജു സാംസണ്‍(11 പന്തില്‍ 13), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (15 പന്തില്‍ 25), ജയ്‌സ്വാള്‍(24 പന്തില്‍ 29), ഹസരംഗ( 4 പന്തില്‍ 4) എന്നിവരാണ് പുറത്തായത്. നിധീഷ് റാണ (8), ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെ (9), ഷിംറോണ്‍ ഹെറ്റ്മയര്‍ (7) എന്നിവര്‍ രണ്ടക്കം കടക്കാതെ നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍ ആറു പന്തില്‍ രണ്ട് സിക്‌സ് സഹിതം 16 റണ്‍ശ് നേടി പുറത്തായി. 2 കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, മൊയിന്‍ അലി, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.