video
play-sharp-fill

ഐപിഎൽ: വിദൂരമെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്; പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്; മാറ്റമില്ലാതെ ഗുജറാത്ത്

ഐപിഎൽ: വിദൂരമെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്; പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്; മാറ്റമില്ലാതെ ഗുജറാത്ത്

Spread the love

ജയ്പൂര്‍: വിദൂരമെങ്കിലും ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്.

ഗുജറാത്ത് ടൈറ്റന്‍സിനെതാരയ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി രാജസ്ഥാന്‍.
10 മത്സരങ്ങില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാനുള്ളത്. മൂന്ന് ജയവും ഏഴ് തോല്‍വിയും.

സണ്‍റൈസേഴസ് ഹൈദരാബാദിനും ആറ് പോയിന്റാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന് താഴെയാണ്. മാത്രമല്ല, ഒൻപത് മത്സരമാണ് അവര്‍ കളിച്ചിട്ടുള്ളത്. ഒൻപത് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന സ്ഥാനത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, രാജസ്ഥാനോട് തോറ്റ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം സ്ഥാനത്താണ്. ഒൻപത് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്ക്. 10 മത്സരങ്ങളില്‍ 14 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഘളൂരു ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബിക്ക്. തൊട്ടുപിന്നില്‍ മുംബൈ ഇന്ത്യന്‍സ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ആറെണ്ണം ജയിച്ചപ്പോള്‍ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടു. അവസാന അഞ്ച് മത്സരങ്ങളിലും ജയിച്ച മുംബൈക്ക് 12 പോയിന്റാണുള്ളത്. അവര്‍ക്ക് പിന്നില്‍ ഗുജറാത്ത്.