video
play-sharp-fill

അടിയോടടി… പത്ത് ഓവറിനുള്ളില്‍ കളിയും തീര്‍ത്തു..!  ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 10 വിക്കറ്റിന്റെ അനായാസ ജയം

അടിയോടടി… പത്ത് ഓവറിനുള്ളില്‍ കളിയും തീര്‍ത്തു..! ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 10 വിക്കറ്റിന്റെ അനായാസ ജയം

Spread the love

ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്നോ സൂപ്പര്‍ ജയന്‍റ്സിനെതിരെ സണ്‍റൈസേഴ് ഹൈദരാബാദിന് 10 വിക്കറ്റിന്റെ അനായാസ ജയം.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നിഷ്പ്രയാസം ഹൈദരാബാദ് അടിച്ചെടുത്തു.
പത്ത് ഓവറിനുള്ളിലാണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഹൈദരാബാദിന്‍റെ ജയം നിഷ്പ്രയാസം സാധ്യമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്. ട്രാവിസ് ഹെഡ് 16 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി 30 പന്തില്‍ 89 റണ്‍സുമായി പുറത്താകാതെ നിന്നു.

18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 28 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്നു.
ജയത്തോടെ ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. ലഖ്നോ ആറാം സ്ഥാനത്ത് തുടരുകയാണ്.