video
play-sharp-fill
ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ; ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലം

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ; ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലം

ന്യൂഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേയ്ക്കുള്ള ( ഐ പി എൽ) താരലേലം ഡിസംബർ 23ന് കൊച്ചിയിൽ നടത്താൻ തീരുമാനം. ബി സി സി ഐയാണ് ഇക്കാര്യം അറിയിച്ചത്.ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക.

താരലേലത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂൾ, ബംഗളൂരു, ന്യൂഡൽഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളും പരിഗണിച്ചിരുന്നെങ്കിലും അവസാനം കൊച്ചിയ്ക്ക് നറുക്ക് വീഴുകയായിരുന്നു. നവംബർ 15നകം കളിക്കാരുടെ പട്ടിക സമർപ്പിക്കാൻ പത്ത് ഐ പി എൽ ഫ്രാഞ്ചൈസികളോട് ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്

Tags :