video
play-sharp-fill

ഐപിഎൽ: സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി; റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റ് ജയം; 10  കളികളില്‍ നിന്ന് 14 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമത്

ഐപിഎൽ: സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി; റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റ് ജയം; 10 കളികളില്‍ നിന്ന് 14 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമത്

Spread the love

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറുവിക്കറ്റ് ജയം.

സ്കോർ: ഡല്‍ഹി 162/8 ബംഗളൂരു 165/4 (18.3). ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഒമ്ബതു പന്തുകളും ആറു വിക്കറ്റും കൈയിലിരിക്കെ ആര്‍സിബി മറികടന്നു.

ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്‍റുമായി ആര്‍സിബി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. 163 റണ്‍സ് എന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയിലായിരുന്നുവെങ്കിലും വിരാട് കോഹ്‍ലി (51) ക്രുണാല്‍ പാണ്ഡ്യ (73) കൂട്ടുകെട്ട് 119 റണ്‍സുമായി ആര്‍സിബിയുടെ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഹ്‌ലി പുറത്തായ ശേഷമെത്തിയ ടിം ഡേവിഡ് വെറും അഞ്ചു പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ജയം വേഗത്തിലാക്കി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. കെ.എല്‍.രാഹുല്‍ 39 പന്തില്‍ 41 റണ്‍സ് നേടി.

ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ രണ്ടും ദുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.