
ഐപിഎൽ: സ്വന്തം തട്ടകത്തില്‍ പൊരുതി വീണ് മുംബൈ ഇന്ത്യന്‍സ്; 12 റണ്‍സിന് ഏറ്റുവാങ്ങിയത് നാലാം തോല്‍വി; ആര്‍സിബിക്ക് ത്രില്ലിങ് ജയം; ഹീറോയായി ക്രുണാല്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നാലാം തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്.
സ്വന്തം തട്ടകത്തില്‍ ആര്‍സിബിയോട് 12 റണ്‍സിനാണ് മുംബൈ തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക് 9 വിക്കറ്റിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
നാല് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യഷ് ദയാലും ജോഷ് ഹെയ്‌സല്‍വുഡും ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ആര്‍സിബിക്ക് ജയമൊരുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബി കടന്നാക്രമണമെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. നേരിട്ട ആദ്യ പന്തില്‍ ഫില്‍ സാള്‍ട്ട് ട്രന്റ് ബോള്‍ട്ടിനെ ബൗണ്ടറി പായിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ സാള്‍ട്ടിന്റെ സ്റ്റംപ് പിഴുത് ബോള്‍ട്ട് തിരിച്ചെത്തി. എന്നാല്‍ പിന്നീട് കണ്ടത് ആര്‍സിബിയുടെ ആധിപത്യമാണ്. ഓപ്പണര്‍ വിരാട് കോലിയും മൂന്നാമന്‍ ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ആര്‍സിബിക്ക് അടിത്തറ പാകി. വിരാട് കോലി ഇത്തവണ മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് പവര്‍പ്ലേയില്‍ കളിച്ചത്.
ജസ്പ്രീത് ബുംറയുടെ നേരിട്ട ആദ്യ പന്ത് തന്നെ കോലി സിക്‌സര്‍ പായിച്ചു. പവര്‍പ്ലേയില്‍ പന്തെറിഞ്ഞവരെല്ലാം തല്ലുകൊണ്ടപ്പോള്‍ ഒരു വിക്കറ്റിന് 73 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ആര്‍സിബിക്കായി. രണ്ടാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുംബൈ സൃഷ്ടിച്ചത്. കൂട്ടുകെട്ട് മുംബൈക്ക് വലിയ ഭീഷണി ഉയര്‍ത്തവെ ടീമിന്റെ രക്ഷകനായത് വിഘ്‌നേഷ് പുത്തൂരാണ്. മലയാളി ചൈനാമാന്‍ സ്പിന്നര്‍ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി.
22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത ദേവ്ദത്തിനെ വിഘ്‌നേഷ് വില്‍ ജാക്‌സിന്റെ കൈയിലെത്തിക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയവരും തല്ലിത്തകര്‍ത്തതോടെ ആര്‍സിബി സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയര്‍ന്നു. 29 പന്തില്‍ വിരാട് കോലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പവര്‍പ്ലേയ്ക്ക് ശേഷവും ആര്‍സിബിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.