ലക്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ആദ്യം പന്തെടുക്കും.
ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രജത് പടിധാറിന് പരിക്കേറ്റപ്പോഴാണ് ജിതേഷ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്.
രജത് ഇംപാക്റ്റ് പ്ലെയറായി ബാറ്റിംഗിനെത്തും. ഒരു മാറ്റവുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈദരാബാദ് മൂന്ന് മാറ്റം വരുത്തി. ട്രോവിസ് ഹെഡ്, അഭിനവ് മനോഹര്‍, ജയ്‌ദേവ് ഉനദ്കട് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ.