video
play-sharp-fill

ഐ.പി.എല്ലിലെ ആദ്യ വിജയവുമായി രാജസ്ഥാൻ; ചെന്നൈയെ ആറ് റണ്‍സിന് തകര്‍ത്തു; മൂന്ന് മത്സരങ്ങളില്‍ ചെന്നൈയുടെ രണ്ടാം തോല്‍വി

ഐ.പി.എല്ലിലെ ആദ്യ വിജയവുമായി രാജസ്ഥാൻ; ചെന്നൈയെ ആറ് റണ്‍സിന് തകര്‍ത്തു; മൂന്ന് മത്സരങ്ങളില്‍ ചെന്നൈയുടെ രണ്ടാം തോല്‍വി

Spread the love

ഗോഹട്ടി : ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാൻ റോയല്‍സിന് മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറു റണ്‍സ് വിജയം.

രാജസ്ഥാനെതിരെ ജയിക്കാൻ 183 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ സൂപ്പർകിംഗ്സ് 176/6ലൊതുങ്ങുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സിലെത്തിയത്. ഫസ്റ്റ് ഡൗണായി കളത്തിലിറങ്ങിയ നിതീഷ് റാണയുടെ(81) പോരാട്ടമാണ് രാജസ്ഥാനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ജു (20),റിയാൻ പരാഗ് (37),ഹെറ്റ്മേയർ (19)എന്നിവരുടെ പരിശ്രമവും രാജസ്ഥാന് തുണയായി. ചെന്നൈ നിരയില്‍ 44 പന്തില്‍ 63 റണ്‍സ് നേടിയ നായകൻ റുതുരാജ് ഗേയ്ക്ക്‌വാദ്,പുറത്താകാതെ 32 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ, 23റണ്‍സെടുത്ത രാഹുല്‍ ത്രിപാതി, 16 റണ്‍സ് നേടിയ ധോണി എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

മൂന്ന് മത്സരങ്ങളില്‍ ചെന്നൈയുടെ രണ്ടാം തോല്‍വിയാണിത്. രണ്ട് പോയിന്റ് വീതമുള്ള ചെന്നൈ പട്ടികയില്‍ ഏഴാമതും രാജസ്ഥാൻ ഒൻപതാമതുമാണ്. ഏപ്രില്‍ അഞ്ചിന് ഡല്‍ഹിക്ക് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അന്ന് രാജസ്ഥാൻ പഞ്ചാബിനെ നേരിടും.