
ഉഡ്താ പഞ്ചാബ്; ചെപ്പോക്കില്‍ ചെന്നൈ വീണു; കറക്കി വീഴ്ത്തി ബ്രാറും രാഹുലും; ചെന്നൈ പടയെ പഞ്ചാബ് പൂട്ടിയത് ഏഴ് വിക്കറ്റിന്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 49ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്.
സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയം തേടിയിറങ്ങിയ ചെന്നൈ പടയെ 7 വിക്കറ്റിനാണ് പഞ്ചാബ് പൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 162 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറുമാണ് സിഎസ്‌കെയെ തകര്‍ത്തത്. ജോണി ബെയര്‍സ്‌റ്റോയും (46) റില്ലി റൂസോയും (43) ബാറ്റുകൊണ്ടും മിന്നിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് അജിന്‍ക്യ രഹാനെയും റുതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം രഹാനെ പുറത്തായി. 24 പന്തില്‍ 5 ഫോറടക്കം 29 റണ്‍സെടുത്ത രഹാനെയെ ഹര്‍പ്രീത് ബ്രാറാണ് പുറത്താക്കിയത്.
അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ ഡാരില്‍ മിച്ചലിനെ സിഎസ്‌കെ ഇത്തവണ മൂന്നാം നമ്ബറിലിറക്കിയില്ല.
വമ്ബനടിക്കാരന്‍ ശിവം ദുബെയെ മൂന്നാം നമ്ബറിലിറക്കിയ ദുബെ ദുരന്തമായി. ഹര്‍പ്രീത് ബ്രാറിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്.
സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടി നല്‍കുന്ന വിക്കറ്റായിരുന്നു ഇത്. നാലാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജ വീണ്ടും ദുരന്തമായി. 4 പന്തില്‍ 2 റണ്‍സാണ് ജഡേജക്ക് നേടാനായത്. രാഹുല്‍ ചഹാര്‍ ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മിച്ചലിനെ തഴഞ്ഞ് സമീര്‍ റിസ്‌വിയെയാണ് സിഎസ്‌കെ അഞ്ചാം നമ്പറിലിറക്കിയത്.