മഴ കളി തടസ്സപ്പെടുത്തി! നിലവിലെ ചാമ്പ്യൻമാരായ കെകെആര്‍ ഐപിഎല്‍ 2025 ല്‍ നിന്ന് പുറത്ത്; കിരീടം നിലനിർത്താനുള്ള ശ്രമം അവസാനിച്ചു

Spread the love

ഡൽഹി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിർണായക ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടം നിലനിർത്താനുള്ള ശ്രമം ശനിയാഴ്ച അവസാനിച്ചു.

video
play-sharp-fill

ബാംഗ്ലൂരില്‍ കളി നടക്കാതെ പോയതോടെ കെകെആറിന്റെ പ്ലേ ഓഫില്‍ എത്താനുള്ള നേരിയ സാധ്യതയും ഇല്ലാതായി.

എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരം തുടർച്ചയായ മഴ കാരണം വൈകുകയായിരുന്നു. അഞ്ച് ഓവർ നടത്താൻ സാധ്യതയുണ്ടായിരുന്നെങ്കിലും, കനത്ത മഴയും സുരക്ഷിതമല്ലാത്ത ഔട്ട്‌ഫീല്‍ഡും കാരണം രാത്രി 10:25 ന് കളി ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഫലം ആർസിബിയുടെ നോക്കൗട്ട് സാധ്യത വർദ്ധിപ്പിക്കുന്നു. ഇനി ഒരു പോയിന്റ് കൂടെ നേടിയാല്‍ അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.