ഐപിഎല്‍; മഴ രാജസ്ഥാന് തിരിച്ചടി നല്‍കി; എലിമിനേറ്ററില്‍ ആര്‍സിബി എതിരാളി; രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ്

Spread the love

ഗുവാഹത്തി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി.

video
play-sharp-fill

മത്സരം ഉപേക്ഷിച്ച്‌ പോയന്റ് പങ്കുവെച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും.

രാജസ്ഥാന് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14-മത്സരങ്ങളില്‍ നിന്ന് 20-പോയന്റുമായി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17-പോയന്റുമായി ഹൈദരാബാദ് രണ്ടാമതെത്തി. രാജസ്ഥാനും 17-പോയന്റാണുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് ഹൈദരാബാദിന് അനുകൂലമായത്.

അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് രാജസ്ഥാനെ മറികടന്ന് രണ്ടാമതെത്തിയത്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ മാത്രമേ രാജസ്ഥാന് രണ്ടാം സ്ഥാനം സ്വന്തമാക്കാനാകുമായിരുന്നുള്ളൂ.

മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ തുല്യ പോയന്റായി. മികച്ച നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് രണ്ടാമതായി ഒന്നാം ക്വാളിഫയറിന് ടിക്കറ്റെടുത്തു. മേയ് 21-ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍. മേയ് 22-ന് എലിമിനേറ്ററും മേയ് 24-ന് രണ്ടാം ക്വാളിഫയറും നടക്കും. മേയ് 26-നാണ് ഫൈനല്‍.