video
play-sharp-fill

കനത്ത മഴ: ഹൈദരാബാദ് – ഡല്‍ഹി മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫ് കാണാതെ സണ്‍റൈസേഴ്സ് പുറത്തേക്ക്

കനത്ത മഴ: ഹൈദരാബാദ് – ഡല്‍ഹി മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫ് കാണാതെ സണ്‍റൈസേഴ്സ് പുറത്തേക്ക്

Spread the love

ഹൈദരാബാദ്: ഐപിഎല്ലിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു.

കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ഇതോടെ ഇരു ടീമിനെ ഇരു ടീമിനും ഓരോ പോയിന്‍റ് വീതം ലഭിച്ചു. ഡല്‍ഹിക്ക് 13 പോയിന്‍റും ഹൈദരാബാദിന് ഏഴ് പോയിന്‍റും ആയി. ഇതോടെ സണ്‍റൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ഡല്‍ഹിയുടെ ബാറ്റിംഗിന് ശേഷമാണ് മഴ എത്തിയത്. ഇതോടെ ഹൈദരാബാദിന് ആരംഭിക്കാൻ സാധിച്ചില്ല. പിന്നീട് മഴ പൂർണമായി മാറാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് എടുത്തത്. 62 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് വൻ തകർച്ചയെ നേരിട്ട ഡല്‍ഹിയെ ട്രിസ്റ്റൻ സ്റ്റബ്സും അശുതോഷ് ശർമയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും 41 റണ്‍സ് വീതമാണ് എടുത്തത്. വിപ്‌രജ് നിഗം 18 റണ്‍സ് എടുത്തു.

സണ്‍റൈസേഴ്സിന് വേണ്ടി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റെടുത്തു. ജയ്ദേവ് ഉനദ്കട്ട്, ഹർഷല്‍ പട്ടേല്‍, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.