ആദ്യം അടിച്ചൊതുക്കി; പിന്നെ എറിഞ്ഞിട്ടു; ഹൈദരാബാദിനെ തകര്‍ത്ത് ഗുജറാത്തിന് ജയം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അഹമ്മദാബാദ്: ഐപിഎല്‍ ട്വന്‍റി-20 മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 34 റണ്‍സിന്‍റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ശുഭ്മാന്‍ ഗില്ലിന്‍റെ (101) സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. ഒരു സിക്സും 13 ഫോറും സഹിതമായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്സ്. സായി സുദര്‍ശന്‍ 47 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 147 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഘട്ടത്തില്‍ അനായാസേന 200 കടക്കുമെന്ന തോന്നിപ്പിച്ച ഗുജറാത്തിനു അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീണതു വിനയായി. അവസാന ആറോവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് മാത്രമാണു ടൈറ്റന്‍സിനു നേടാന്‍ കഴിഞ്ഞത്. അവസാന ഓവറില്‍ നാലു വിക്കറ്റ് വീണു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ഹെന്‍റിച്ച്‌ ക്ലാസെന്‍ ഒഴികെ ആര്‍ക്കും താളം കണ്ടെത്താനായില്ല. ക്ലാസെന്‍ 44 പന്തില്‍ 64 റണ്‍സെടുത്തു. ഐഡന്‍ മാക്രം പത്ത് റണ്‍സും ഭൂവനേശ്വര്‍ കുമാര്‍ 27ഉം മായങ്ക് മാര്‍ക്കണ്ടെ പുറത്താകാതെ 18 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല.

ഗുജറാത്തിനായി മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും നാല് വിക്കറ്റ് വീതം വീഴ്ത്തി.