ഐപിഎല്‍ ഫൈനല്‍ മത്സരം….! കലാശപ്പോരില്‍ വീണ്ടും മഴ വില്ലനായാല്‍…? ഉറ്റുനോക്കി കായികലോകം; വിജയിയെ നിര്‍ണയിക്കുക ഈ രീതിയില്‍…..
സ്വന്തം ലേഖിക
അഹമ്മദാബാദ്: ഇന്ന് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ മത്സരം എം.എസ്. ധോണിയുടെ അവസാന ഐപിഎല്‍ മത്സരമായിരിക്കുമോ ?
അഞ്ചാം ചെന്നൈ ഉയര്‍ത്തുമോ അതോ ഗുജറാത്ത് വീണ്ടും കരുത്ത് കാണിക്കുമോ എന്ന് മാത്രമാണ് ഈ അറിയേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മത്സരത്തിന് മഴ ഒരു വില്ലൻ ആകുമോ എന്നും ഇനി കണ്ടറിയണം. മഴ നിറഞ്ഞു കളിച്ചതോടെ റിസര്‍വ് ഡേയിലേക്ക് ഐപിഎല്‍ ഫൈനല്‍ എത്തി.
റിസര്‍വ് ഡേയില്‍ ആരാധകര്‍ക്ക് ആശ്വാസമാവുന്ന വാര്‍ത്തയാണ് വരുന്നത്.
റിസര്‍വ് ഡേയില്‍ മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച ഇവിടെ മഴ പെയ്യാനുള്ള സാധ്യത 60 ശതമാനം ആയിരുന്നെങ്കില്‍ തിങ്കളാഴ്ച ഇത് മൂന്ന് ശതമാനം മാത്രമാണ്.
ഇനി പ്രവചനങ്ങള്‍ തെറ്റിച്ച് റിസര്‍വ് ഡേയും മഴ എടുത്താല്‍ ? മത്സരം സാധ്യമാവാതെ വന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആയിരിക്കും വിജയിയായി പ്രഖ്യാപിക്കുക.
ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ എന്നതിന്റെ അടിസ്ഥാനത്തിലാവും ഇത്. രാത്രി 9.35ന് ഉള്ളില്‍ കളി തുടങ്ങാനായാല്‍ 20 ഓവര്‍ മത്സരം സാധ്യമാവും. 12.06നാണ് കളി തുടങ്ങാനാവുന്നത് എങ്കില്‍ 5 ഓവര്‍ മത്സരമാവും നടക്കുക.