പ്ലേ ഓഫില്‍ നാണംകെട്ട് രാജസ്ഥാൻ….! ബൗളര്‍മാര്‍ നല്‍കിയ പ്രതീക്ഷ ബാറ്റര്‍മാര്‍ തല്ലിക്കെടുത്തി; സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി; രാജസ്ഥാന് തോല്‍വി! ഐപിഎല്ലില്‍ ഹൈദരാബാദ്-കൊല്‍ക്കത്ത ഫൈനല്‍

Spread the love

മുംബൈ: ബൗളർമാർ നല്‍കിയ പ്രതീക്ഷ ബാറ്റർമാർ തല്ലിക്കെടുത്തിയപ്പോള്‍ രാജസ്ഥാന് നിരാശയോടെ മടക്കം.

36 റണ്‍സിനാണ് പാറ്റ് കമ്മിൻസ് നയിച്ച ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. അർദ്ധ സെഞ്ച്വറിയുമായി പൊരുതിയ ധ്രുവ് ജുറേലാണ് രാജസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ ആദ്യ ഇന്നിംഗ്‌സില്‍ രാജസ്ഥാൻ ബൗളർമാർ വരിഞ്ഞ് മുറുക്കിയെങ്കില്‍ അതേ നാണയത്തിലായിരുന്നു ഹൈദരാബാദിന്റെ മറുപടിയും. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും എതിരാളികള്‍. സ്‌കോർ: ഹൈദരാബാദ്: 175/9 , രാജസ്ഥാൻ 139/7

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും ടോം കോലറിനും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്‌കോർ ബോർഡില്‍ 24 തികയുമ്പോഴേക്കും താളം കണ്ടെത്താനാവാതെ കോലർ(10) വീണു. കമ്മിൻസാണ് ആദ്യ പ്രഹരം നല്‍കിയത്. വണ്‍ഡൗണായി ക്രീസിലെത്തിയ നായകൻ സഞ്ജുവും ഹൈദരാബാദ് ബൗളർമാർക്ക് മുന്നില്‍ പകച്ചു.

ഇതിനിടെ ഷഹബാസ് അഹമ്മദ് യശസ്വിയെ(42) അബ്ദുള്‍ സമദിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ അഭിഷേക് ശർമ്മ സഞ്ജുവിനെയും വീഴ്‌ത്തി. ഇതോടെ രാജസ്ഥാൻ വിയർത്തു. നിർണായക മത്സരത്തില്‍ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയാതെ പോയതാണ് സഞ്ജുവിന് വെല്ലുവിളിയായത്.