
ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് അപരാജിത കുതിപ്പ് തുടരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിച്ച് ഡല്‍ഹി തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി.
ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 164 ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
53 പന്തുകള്‍ നേരിട്ട് 93 റണ്‍സ് അടിച്ചെടുത്ത കെ എല്‍ രാഹുലിന്റെ ഐതിഹാസിക ഇന്നിംഗ്‌സാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (38) നിര്‍ണായക പ്രകടനം പുറത്തെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍സിബിക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ട് (17 പന്തില്‍ 37), ടിം ഡേവിഡ് (20 പന്തില്‍ 37) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.