ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് വിജയത്തുടക്കം; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്; റുതുരാജിന്റെ പ്രകടനം പാഴായി
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു.
179 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഗുജറാത്ത് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്താകാതെ 14 പന്തില്‍ 15 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയുടെയും, മൂന്ന് പന്തില്‍ 10 റണ്‍സെടുത്ത റാഷിദ് ഖാന്റെയും ഫിനിഷിംഗ് മികവാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. 36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍.
വൃദ്ധിമാന്‍ സാഹ-25, സായ് സുദര്‍ശന്‍-22, ഹാര്‍ദ്ദിക് പാണ്ഡ്യ-8, വിജയ് ശങ്കര്‍-27 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ റണ്‍സുകള്‍. ചെന്നൈയ്ക്കു വേണ്ടി രാജ്വര്‍ധന്‍ ഹങ്കരേക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. ഒൻപത് സിക്‌സറുകളുടെയും, നാലു ഫോറുകളുടെയും അകമ്പടികളോടെ 50 പന്തില്‍ 92 റണ്‍സ് നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ പ്രകടനമാണ് ചെന്നൈയ്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഡെവോണ്‍ കോണ്‍വെ-1, മൊയിന്‍ അലി-23, അമ്ബാട്ടി റായിഡു-12, ബെന്‍ സ്റ്റോക്ക്‌സ്-7, ശിവം ദുബെ-19, രവീന്ദ്ര ജഡേജ-1 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. എംഎസ് ധോണി ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ജോഷുവ ലിട്ട്ല്‍ ഒരു വിക്കറ്റും വീഴ്ത്തി.