രക്ഷകരായി ധോണിയും ദുബെയും..! തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം ജയം നേടി ചെന്നൈ; ലക്‌നോവിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്

Spread the love

ലക്നൗ: ഐപിഎല്ലില്‍ ലക്‌നോ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ചുവിക്കറ്റ് ജയം.

സ്കോർ: ലക്നോ 166/7 ചെന്നൈ 168/5 (19.3).

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈയ്ക്ക് വേണ്ടി ശിവം ദുബെ 42 റണ്‍സും രചിൻ രവീന്ദ്ര 37 റണ്‍സും നേടി. അവസാന ഓവറുകളില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടും നിർണായകമായി.

11 പന്തില്‍ 25 റണ്‍സാണ് ധോണി നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഷെയ്ഖ് മുഹമ്മദ് 27 റണ്‍സ് നേടി.

ദുബെയും ധോണിയും ചേര്‍ന്ന് 57 റണ്‍സിന്‍റെ പിരിയാത്ത കൂട്ടുകെട്ട് ജയത്തില്‍ നിർണായക പങ്കുവഹിച്ചു. രാഹുല്‍ ത്രിപാഠി (ഒമ്ബത്), രവീന്ദ്ര ജഡേജ (ഏഴ്), വിജയ് ശങ്കര്‍ (ഒമ്ബത്) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

ലക്നോവിനായി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. 49 പന്തില്‍ 63 റണ്‍സെടുത്ത റിഷഭ് പന്താണ് ലക്നോവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

ചെന്നൈക്കുവേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണില്‍ തുടർച്ചയായ അഞ്ചുതോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്.