
ഐപിഎല്‍ ട്രോഫി വെങ്കിടേശ്വരസ്വാമിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച് സിഎസ്‌കെ മാനേജ്‌മെന്റ്.പ്രത്യേക പൂജകളും പ്രര്‍ത്ഥനയും നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുകയാണ്.
സ്വന്തം ലേഖകൻ
ചെന്നൈ: അഹമ്മദാബാദിലെ ഐതിഹാസിക വിജയത്തിന് ശേഷം ഐപിഎല്‍ ട്രോഫിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം പോയത് ക്ഷേത്രത്തിലേയ്‌ക്ക്; ത്യാഗരായ നഗറിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ പാദങ്ങളില്‍ ട്രോഫി സമര്‍പ്പിച്ച് ടീം മാനേജ്‌മെന്റ്.
ഒപ്പം പ്രത്യേക പൂജകളും പ്രര്‍ത്ഥനയും നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎല്‍ ട്രോഫി ചെന്നൈ വിമാനത്താവളത്തില്‍ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് ദേവന്റെ മുന്നില്‍ സമര്‍പ്പിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളില്‍ കൂടി പ്രചരിക്കുന്നത്. ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്ന ടീം മാനേജ്‌മെന്റിനെയും വീഡിയോ ദ്യശ്യങ്ങളില്‍ കാണാം.
ഇത് ഇത്തവണ മാത്രമല്ല ടീം മാനേജ്‌മെന്റ് ഇത്തരത്തില്‍ ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുന്നത്. ഇതിന് മുൻപ് 2021-ലും ടീം മാനേജ്‌മെന്റ് ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുകയും പ്രര്‍ത്ഥനകശളും പ്രത്യേക പൂജകളും നടത്തിയിട്ടുണ്ട്.