video
play-sharp-fill

ഐപിഎലിൽ ഋഷഭ് പന്ത് ഇല്ല ; പന്തിൻ്റെ പരുക്ക് ഞങ്ങളെ ബാധിക്കും; ഇത്തവണ നല്ല സീസൺ പ്രതീക്ഷിക്കുന്നു: സൗരവ് ഗാംഗുലി

ഐപിഎലിൽ ഋഷഭ് പന്ത് ഇല്ല ; പന്തിൻ്റെ പരുക്ക് ഞങ്ങളെ ബാധിക്കും; ഇത്തവണ നല്ല സീസൺ പ്രതീക്ഷിക്കുന്നു: സൗരവ് ഗാംഗുലി

Spread the love

സ്വന്തം ലേഖകൻ
ന്യൂഡൽഹി:ഇന്ത്യൻ വിക്കറ്റ് കീപ്പറും ഡൽഹി ക്യാപ്റ്റിറ്റൽസ് ക്യാപ്റ്റനുമായ ഋഷഭ് പന്ത് വരുന്ന ഐപിഎൽ സീസണിൽ കളിക്കില്ലെന്ന് സൗരവ് ഗാംഗുലി.

വാഹനാപകടത്തിൽ പരുക്കേറ്റതിനാലാണ് പന്ത് കളിയ്ക്ക് ഇറങ്ങാത്തതെന്ന് ബിസിസിഐയുടെ മുൻ പ്രസിഡൻ്റും ഡൽഹി ക്യാപിറ്റൽസിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റുമായ സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ 30നാണ് വാഹനാപകടത്തിൽ പന്തിനു പരുക്കേറ്റത്. അമിതവേഗത്തിലെത്തിയ പന്തിൻ്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഋഷഭ് പന്ത് ഐപിഎലിൽ കളിക്കില്ല. ഡൽഹി ക്യാപിറ്റൽസുമായി ഞാൻ ബന്ധപ്പെടുന്നുണ്ട്. നല്ല ഒരു ഐപിഎൽ സീസണാവും ടീമിന്. ഞങ്ങൾ നല്ല പ്രകടനം നടത്തും. പക്ഷേ, പന്തിൻ്റെ പരുക്ക് ഞങ്ങളെ ബാധിക്കും.” ഗാംഗുലി പറഞ്ഞതായി സ്പോർട്സ് ടുഡേ റിപ്പോർട്ട് ചെയ്തു.

Tags :