video
play-sharp-fill

ഐപിഎൽ 2025 : ആറാം കിരീടം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് ; എം എസ് ധോണിക്ക് പകരക്കാരനായി റുതുരാജ് ഗെയ്ക്വാദ് ; പ്രതീക്ഷയിൽ ക്രിക്കറ്റ് ആരാധകർ ; ചെന്നൈയുടെ ബോളിങ് യൂണിറ്റിനെ കുറിച്ച്‌ സംസാരിച്ച് ആകാശ് ചോപ്ര

ഐപിഎൽ 2025 : ആറാം കിരീടം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് ; എം എസ് ധോണിക്ക് പകരക്കാരനായി റുതുരാജ് ഗെയ്ക്വാദ് ; പ്രതീക്ഷയിൽ ക്രിക്കറ്റ് ആരാധകർ ; ചെന്നൈയുടെ ബോളിങ് യൂണിറ്റിനെ കുറിച്ച്‌ സംസാരിച്ച് ആകാശ് ചോപ്ര

Spread the love

ഐപിഎലില്‍ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുന്നത്. എം എസ് ധോണിക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരിക്കുന്നത് ഋതുരാജ് ഗൈക്വാദിനാണ്.

കഴിഞ്ഞ വർഷം ലീഗ് സ്റ്റേജില്‍ തന്നെ പുറത്തായതിന്റെ ക്ഷീണം ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് മാറ്റും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ ഇപ്പോള്‍ വിരമിച്ച ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ സിഎസ്‌കെ സ്വന്തമാക്കിയിരുന്നു. അതോടെ ചെന്നൈയുടെ സ്പിൻ ഡിപ്പാർട്ടമെന്റ് കരുത്തരായി. ചെന്നൈയുടെ ബോളിങ് യൂണിറ്റിനെ കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

‘ ചെന്നൈക്ക് മൂന്നു സ്പിന്നർമാർ കൈയില്‍ ഉണ്ട്. പിച്ച്‌ എങ്ങനെ ഉണ്ട് എന്ന് ആദ്യം നോക്കണം എങ്കില്‍ മാത്രമേ ഏതൊക്കെ സ്പിന്നർമാർ കളിക്കു എന്ന് പറയാൻ സാധിക്കു. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, നൂർ അഹമ്മദ് എന്നിവരാണ് അവരുടെ പ്രധാന സ്പിന്നർമാർ. അവരുടെ സ്പിൻ ഡിപ്പാർട്മെന്റ് ഗംഭീരമാണ്. ഒന്നുകില്‍ അവർ മൂന്നു പേരെയും ഒരുമിച്ച്‌ കളിപ്പിക്കും, അല്ലെങ്കില്‍ നൂറിനെ റിസേർവ് പ്ലയെർ ആക്കി നിർത്തും’ ആകാശ് ചോപ്ര പറഞ്ഞു.