
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പൻ ജയം. 279 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്ത 168 റൺസ് നേടിയപ്പോഴേയ്ക്ക് എല്ലാവരും പുറത്തായി. 37 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.
279 എന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ നിരയില്‍ ആര്‍ക്കും മികച്ച തുടക്കം സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാരായ ക്വന്റണ്‍ ഡി കോക്ക് 9(13), സുനില്‍ നരെയിന്‍ 31(16) ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 15(8) എന്നിവര്‍ സ്‌കോര്‍ 61ല്‍ എത്തിയപ്പോഴേക്കും പുറത്തായിരുന്നു. അന്‍ക്രിഷ് രഘുവന്‍ശി 14(18), റിങ്കു സിംഗ് 9(6), ആന്ദ്രെ റസല്‍ 0(1), മനീഷ് പാണ്ഡെ 37(23) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന.രമണ്‍ദീപ് സിംഗ് 13(5), വൈഭവ് അരോറ 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഹൈദരാബാദിനായി ജയദേവ് ഉനദ്കട്, ഹര്‍ഷ് ദൂബെ, എഹ്‌സാന്‍ മലിംഗ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
34 റണ്‍സ് നേടിയ ഹര്‍ഷിത് റാണ അവസാന ബാറ്ററായി പുറത്തായി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെയ്ന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ സെഞ്ച്വറി 105*(39)യുടെ ബലത്തില്‍ 20 ഓവറില്‍ അടിച്ച് കൂട്ടിയത് 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ്.
എണ്ണംപറഞ്ഞ ഒമ്പത് സിക്സറുകളും ഏഴ് ബൗണ്ടറികളും ക്ലാസന്റെ ബാറ്റില്‍ നിന്ന് ഒഴുകി. 41 പന്തുകളില്‍ നിന്ന് 92 റണ്‍സ് നേടിയ ശേഷമാണ് ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 32(16), ട്രാവിസ് ഹെഡ് 76(40) റണ്‍സ് വീതം നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഷാന്‍ കിഷന്‍ 29(20) റണ്‍സ് നേടി പുറത്തായി. അനികേത് വര്‍മ്മ 12*(6) റണ്‍സ് നേടി പുറത്താകാതെ നിന്നു.19 സിക്സറുകളും 22 ബൗണ്ടറികളുമാണ് ഹൈദരാബാദിന്റെ അഞ്ച് ബൗറ്റര്‍മാരും കൂടി ചേര്‍ന്ന് അടിച്ചെടുത്തത്. ബാറ്റ് ചെയ്ത എല്ലാവരും സിക്സും ഫോറും നേടിയെന്നതാണ് മറ്റൊരു നേട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരെയിന്‍ രണ്ട് വിക്കറ്റുകളും വൈഭവ് അരോറ ഒരു വിക്കറ്റും എറിഞ്ഞിട്ടു.