ഐപിഎൽ; ക്യാപ്റ്റൻ സാം കറനും ഹർപ്രീത് സിങ് ഭാട്ടിയയും തകർത്താടി; പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയലക്ഷ്യം 215 റൺസ്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയലക്ഷ്യം 215 റൺസ്. നിശ്ചിത ഓവറിൽ പഞ്ചാബ് കിങ്സ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി. ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങിന് അയക്കുകയായിരുന്നു.

ക്യാപ്റ്റൻ സാം കറനും ഹർപ്രീത് സിങ് ഭാട്ടിയയും തകർത്തടിച്ചതോടെയാണ് പഞ്ചാബിന് കൂറ്റൻ സ്കോർ നേടാനായത്. 29 പന്തിൽ നിന്ന് 55 റൺസ് നേടി. ഭാട്ടിയ 28 പന്തിൽ നിന്ന് 41 റൺസ് നേടി. ഓപ്പണർ മാത്യു ഷോർട്ട് (10) പ്രഭസ്മിരണെ(26) ലിയാം ലിവിങ്സ്റ്റൺ (10) അഥർവ തൈഡെ (29) എന്നിവരുടെ വിക്കറ്റുകൾ തുടരെ വീണപ്പോൾ പഞ്ചാബിനെ കരകയറ്റിയത് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഹർപ്രീത് സിങ് ഭാട്യും സാം കറനും ചേർന്ന് നേടിയ 92 റൺസ് കൂട്ടുകെട്ടാണ് പഞ്ചാബിനെ കരകയറ്റിയത്.

അവസാന ഓവറുകളിൽ നാലു സിക്സറുകൾ പറത്തി 7 ബോളിൽ 25 റൺസ് എടുത്ത വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ ബാറ്റിങും പഞ്ചാബിന് മുതൽക്കൂട്ടായി. പിയൂഷ് ചൗള, കാമുറൂൺ ​ഗ്രീൻ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. അർജുൻ ടെണ്ടുൽക്കർ ഒരു വിക്കറ്റ് നേടി.