ഐ ഫോൺ പകുതി വിലയ്ക്ക് ; പിറവം സ്വദേശിയ്ക്ക് നഷ്ടമായത് 28000 രൂപ : തട്ടിപ്പ് പുറത്ത് വന്നത് കസ്റ്റംസ് ഡ്യൂട്ടിയായി 45000 രൂപ ആവശ്യപ്പെട്ടതോടെ : ഓൺലൈൻ വ്യാപാരത്തിന് പുറകിൽ നടക്കുന്ന പുതിയ തട്ടിപ്പ് ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം :ഐ ഫോൺ ഉൾപ്പെടെയുള്ളവ ഓൺലൈനിലൂടെ പാതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് വിശ്വസിച്ച എറണാകുളം പിറവം സ്വദേശി ബിനോയ് ജോണിന് നഷ്ടമായത് 28000 രൂപ.
ഇയാൾക്ക് പുറമെ സമാനമായി നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.കഴിഞ്ഞ ആഗസ്റ്റ് 30നാണ് പിറവം സ്വദേശിയായ ബിനോയ് ജോൺ തട്ടിപ്പിനിരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐസിഡിഎസ് എക്‌സ്പ്രസ് എന്ന കമ്പനിയാണ് യു.കെയിൽ നിന്ന് പകുതി വിലക്ക് ഐഫോൺ എത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തതെന്ന് പിറവം സ്വദേശിയായ ബിനോയ് ജോൺ പറയുന്നു.
സൈറ്റിൽ കണ്ട നമ്പറിലേക്ക് വിളിക്കുകയും തുടർന്ന് അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 28000 രൂപ അയച്ച് കൊടുക്കുകയും ചെയ്തു
രൂപ അക്കൗണ്ടിലേക്ക് അയച്ച് നൽകിയിട്ടും ഐ ഫോൺ ലഭിക്കാതായപ്പോൾ വീണ്ടും ഇവരുമായി ബന്ധപ്പെട്ടു. അപ്പോൾ കസ്റ്റംസ് ഡ്യൂട്ടിയായി 45000 രൂപ കൂടി അടക്കണമെന്ന് അവശ്യപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയ് ജോണിന് തട്ടിപ്പിനിരയായ വിവരം മനസിലാവുന്നത്. ഇതേ രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ബിനോയ് ജോൺ പറയുന്നത്