
‘ഐഫോണ്‍ 16 വഞ്ചിച്ചു’; ഉപയോക്താക്കളുടെ പരാതിയില്‍ കോടതി കയറി ആപ്പിള്‍
ആപ്പിള്‍ കമ്ബനി ഐഫോണ്‍ 16 പുറത്തിറക്കിയിട്ട് ഏകദേശം ആറ് മാസമായി. ഇപ്പോഴിതാ ഐഫോണ്‍ 16 സംബന്ധിച്ച് ടെക്ക് ഭീമനായ ആപ്പിളിനെതിരെ ഉപഭോക്താക്കള്‍ ഒരു വഞ്ചനാ കേസ് ഫയല്‍ ചെയ്തതായി റിപ്പോർട്ട്.
കമ്ബനി ഉപയോക്താക്കളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുഎസ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്‍തിരിക്കുന്നത്. ഐഫോണ്‍ 17 സീരീസ് ഉടൻ പുറത്തിറക്കാൻ തയ്യാറെടുക്കുമ്ബോള്‍ ഈ സാഹചര്യം കമ്ബനിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സങ്കീർണ്ണമാകുന്നു എന്നാണ് റിപ്പോർട്ടുകള്‍.
Third Eye News Live
0