ഗോൾഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന;കേസായതോടെ വിദേശത്തേക്ക് മുങ്ങി; എയര്‍പോര്‍ട്ടില്‍ ഇറങ്ങി പിന്നാലെ പിടിയിലായി

Spread the love

മാനന്തവാടി: ഗോൾഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന നടത്തി
വിദേശത്തേക്ക് കടന്ന യുവാവ് മാസങ്ങൾക്ക് ശേഷം പിടിയിൽ . ഐടിസി കമ്പനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയത്.

കേസായതോടെ 23കാരൻ വിദേശത്തേക്ക് മുങ്ങി. സുല്‍ത്താന്‍ബത്തേരി പള്ളിക്കണ്ടി കായാടന്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഐടിസി കമ്പനിയുടെ ബ്രാന്‍ഡ് ആയ ഗോള്‍ഡ് ഫ്‌ളേക് എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റുകളും അതിന്റെ പാക്കറ്റും വ്യാജമായി നിര്‍മിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാര്‍ക്ക് മുഹമ്മദ് യാസീന്‍ വില്‍പ്പന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം കച്ചവടക്കാരില്‍ നിന്നും അറിഞ്ഞ ഐടിസി കമ്പനിയുടെ അംഗീകൃത വിതരണക്കാര്‍ സ്ഥലത്ത് എത്തി. ഇയാള്‍ വില്‍പ്പന നടത്തിയ സിഗരറ്റ് പാക്കറ്റുകള്‍ പരിശോധിച്ചു. ഇക്കാര്യം പ്രതിയെ കണ്ട് ചോദിച്ചതോടെ സിഗരറ്റ് പാക്കറ്റുകള്‍ ഉപേക്ഷിച്ച് യുവാവ് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തതറിഞ്ഞ് മുഹമ്മദ് യാസിൻ ഖത്തറിലേക്കാണ് കടന്നത്.

ഐടിസിയിൽ നിന്ന് വിതരണക്കാരെത്തിയതോടെ മുങ്ങി
മാസങ്ങളോളം യുവാവ് ഖത്തറിൽ കഴിയുകയായിരുന്നു കഴിയുകയായിരുന്നു. ഇതിനിടെ പൊലീസ് പ്രതിക്കായി ലുക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഇന്നലെ മലപ്പുറം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാത്തുനിന്ന തലപ്പുഴ പൊലീസ് മുഹമ്മദ് യാസീനെ പിടികൂടുകയായിരുന്നു. പ്രതി എത്തുന്ന വിവരം എയര്‍പോര്‍ട്ട് അധികാരികള്‍ പൊലീസിന് നേരത്തെ കൈമാറിയിരുന്നു.