video
play-sharp-fill

കോട്ടയം നഗരത്തില്‍ മെഡിവിഷന്‍ ലാബിന്റെ റോഡ് കൈയ്യേറ്റം; പരാതി നല്കിയിട്ട് ആറ് മാസം; കൈയ്യേറ്റം സ്ഥിരീകരിച്ചിട്ടും നടപടി എടുക്കാതെ കോട്ടയം നഗരസഭയും കെഎസ്ഇബിയും; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

കോട്ടയം നഗരത്തില്‍ മെഡിവിഷന്‍ ലാബിന്റെ റോഡ് കൈയ്യേറ്റം; പരാതി നല്കിയിട്ട് ആറ് മാസം; കൈയ്യേറ്റം സ്ഥിരീകരിച്ചിട്ടും നടപടി എടുക്കാതെ കോട്ടയം നഗരസഭയും കെഎസ്ഇബിയും; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കെ.കെ റോഡില്‍ മെഡിവിഷന്‍ ലാബിന്റെ റോഡ് കയ്യേറ്റം. ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മെഡിവിഷന്‍ ലാബാണ് റോഡ് കയ്യേറി ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ബിസിഎം കോളേജിനും ജില്ലാ ആശുപത്രിക്കും സമീപത്തായാണ് മെഡിവിഷന്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ഈ ലെയ്‌നില്‍ തന്നെ മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മെഡിവിഷന്‍ ലാബ് മാത്രമാണ് ‘ആത്മവിശ്വാസത്തോടെ’ റോഡ് കയ്യേറ്റം നടത്തി നാട്ടുകാരെയും ഭരണകൂടത്തെയും കളിയാക്കുന്നത്.

മെഡിവിഷന്‍ ലാബിന്റെ റോഡ് കയ്യേറ്റം ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ ഏ.കെ ശ്രീകുമാര്‍ കോട്ടയം നഗരസഭയ്ക്കും കെഎസ്ഇബിയ്ക്കും ഉള്‍പ്പെടെ പരാതി നല്‍കിയതോടെ റോഡ് കയ്യേറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പേരിനൊരു നോട്ടീസ് അയച്ച് നഗരസഭ കൈകഴുകിയതോടെ മെഡിവിഷനും കുലുക്കമില്ലാതായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സംഭവത്തില്‍ നടപടി സ്വീകരിക്കാതെ നഗരസഭയും സ്വയം തെറ്റ് തിരുത്താതെ മെഡിവിഷനും മുന്നോട്ട് പോയതോടെ ഏ.കെ ശ്രീകുമാര്‍ വിജിലന്‍സില്‍ പരാതി നല്‍കി. മാന്യമായി നിയമങ്ങള്‍ അനുസരിച്ച് സ്ഥാപനം നടത്തുന്നവരെ കോട്ടയം നഗരസഭയും മെഡിവിഷനും കൊഞ്ഞനംകുത്തി കാണിക്കുന്ന റോഡ് കയ്യേറ്റം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഫുട്പാത്തില്‍ കച്ചവടം നടത്തുന്ന പാവപ്പെട്ട മനുഷ്യരുടെ വയറ്റത്തടിച്ച് കച്ചവടം പൂട്ടിക്കെട്ടാന്‍ നഗരസഭയും അധികാരികളും കാണിക്കുന്ന ശുഷ്‌കാന്തി മെഡിവിഷന്‍ പോലെയുള്ള വന്‍കിട സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യാനും കാണിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്..!