
ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ; വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ ഏജൻ്റിൻ്റെ വീട്ടിലെത്തി; ഐഒസി ഡിജിഎം വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യു വിജിലൻസ് പിടിയിലായി. കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റ് പരാതിയിൽ, മനോജിൻ്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ നിന്നാണ് അലക്സ് മാത്യു പിടിയിലായത്.
ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥ ർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ മനോജിൻ്റെ എറണാകുളം കടവന്ത്രയിലെ വീട്ടിലും വിജിലൻസ് റെയ്‌ഡ് നടത്തുകയാണ്. അലക്സ് മാത്യുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Third Eye News Live
0