video
play-sharp-fill

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎമ്മിന്റെ പക്കൽ 29 ലക്ഷം രൂപയുടെ നിക്ഷേപവും വൻ മദ്യശേഖരവുമുണ്ടെന്ന് വിജിലൻസ്; സാമ്പത്തിക ഇടപാടിന്റെ മറ്റ് രേഖകളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎമ്മിന്റെ പക്കൽ 29 ലക്ഷം രൂപയുടെ നിക്ഷേപവും വൻ മദ്യശേഖരവുമുണ്ടെന്ന് വിജിലൻസ്; സാമ്പത്തിക ഇടപാടിന്റെ മറ്റ് രേഖകളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു

Spread the love

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ പക്കല്‍ വന്‍ നിക്ഷേപവും മദ്യശേഖരവും. കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിൽ മനോജിൻ്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ പക്കല്‍ 29 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്.

കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് വൻ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ മദ്യശേഖരവുമുണ്ടെന്നാണ് വിജിലന്‍സ് വിശദമാക്കുന്നത്. സാമ്പത്തിക ഇടപാടിന്‍റെ മറ്റ് ചില രേഖകളും കൊച്ചിയിലെ വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും രാത്രിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി.

അലക്സ് മാത്യു ഐഒസി അസിസ്റ്റന്‍റ് മാനേജരായതുമുതല്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് സൂചന. കൂടുതല്‍ പരാതികളുണ്ടോ എന്നും അന്വേഷിക്കുന്നതായി വിജിലൻസ് വ്യക്തമാക്കി. ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ ഐഒസി ഡിജിഎം അലക്സ് മാത്യു 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. അലക്സ്‌ മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം വരുന്ന വഴി മറ്റൊരാളിൽ നിന്നും കൈക്കൂലി വാങ്ങിയതായാണ് സംശയം. ഐഒസിക്ക് കീഴിൽ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് കേസിലെ പരാതിക്കാരൻ. എന്നാൽ, പുതുതായി വന്ന മറ്റ് ഗ്യാസ് ഏജൻസികളിലേക്ക് മനോജിൻ്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അത് ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിൻ്റെ ആവശ്യം.

ഇതിനായാണ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് എത്തുമ്പോൾ പണം നൽകണമെന്നായിരുന്നു ഇവർ തമ്മിൽ ധാരണയായത്. എന്നാൽ, മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. മനോജിൻ്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി പരിശോധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.