മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ധന വകുപ്പ് അന്വേഷണം; നടപടി നികുതി അടച്ചില്ലെന്ന മാത്യു കുഴല്‍നാടന്റെ പരാതിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നികുതി അടച്ചില്ലെന്ന മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പരാതി ധന വകുപ്പ് പരിശോധിക്കും.

വീണ വിജയൻ കെഎംആര്‍എല്ലില്‍ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചില്ലെന്നാണ് മാത്യു കുഴല്‍നാടൻ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതി അടച്ചതിന്റെ രേഖകള്‍ പുറത്തുവിടണമെന്നു ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ ധനമന്ത്രി കെഎൻ ബാലഗോപാലിനു ഇ മെയിലില്‍ പരാതി അയച്ചിരുന്നു. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ഞായറാഴ്ച മന്ത്രി ഓഫീസില്‍ എത്തിയിരുന്നില്ല. അതിനാല്‍ ഔദ്യോഗികമായി പരാതി സ്വീകരിച്ചിട്ടില്ല. ഇന്ന് അദ്ദേഹം ഓഫീസില്‍ എത്തും. പരാതി പരിശോധിക്കാൻ നികുതി വകുപ്പിനു കൈമാറും. നികുതി സംബന്ധിച്ച പരാതിയായതിനാല്‍ സര്‍ക്കാരിനു ഒഴിഞ്ഞു മാറാനാകില്ല.