
ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് ഇന്ന് സമാപനം; വൻ പ്രഖ്യാപനങ്ങളുണ്ടായേക്കും; പങ്കെടുക്കുന്നത് മൂവായിരത്തിലേറെ പ്രതിനിധികൾ
കൊച്ചി: ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് ഇന്ന് സമാപനം.
ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിർണായക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടായേകും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലേക്ക് പുതുതായി എത്തുന്ന നിക്ഷേപത്തിന്റെ കൃത്യമായ കണക്കും സംസ്ഥാന സർക്കാർ ഇന്ന് പുറത്തുവിട്ടേക്കും. രണ്ടു ദിവസത്തെ നിക്ഷേപക സംഗമത്തില്‍ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകോടിയുടെ ആദ്യദിനത്തില്‍ തന്നെ നിരവധി നിക്ഷേപക പ്രഖ്യാപനങ്ങളുണ്ടായിരുന്നു. അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പും ആസ്റ്റർ ഗ്രൂപ്പും വമ്പൻ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്നാണ് പ്രഖ്യാപിച്ചത്.
30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അദാനി ഗ്രൂപ്പിന് വേണ്ടി സമ്മിറ്റില്‍ പങ്കെടുത്തത് കരണ്‍ അദാനിയാണ്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാഗമായി 20000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയില്‍ 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.