
കോട്ടയം കാഞ്ഞിരം ഭാഗങ്ങളിൽ പോള ശല്യം രൂക്ഷം ; പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഐ എൻ ടി യു സി
കോട്ടയം : കാഞ്ഞിരം ജെബ്ളോക്ക് ഒൻപതിനായിരം , തിരുവായ്ക്കരി പാടശേഖരങ്ങളിലെ കൊയ്ത്ത് ആരംഭിച്ചു.
കൊയ്ത നെല്ല് വളളങ്ങളിൽ കയറ്റി ലോറിയിൽ എത്തിക്കുന്നതിന് പോള ഭീക്ഷണി നേരിടുകയാണ്. വേനൽ കനത്തതോടെ വാട്ടർ അതോററ്റിയുടെ കുടിവെള്ള വിതരണം കുറയും ഈ സമയത്ത് ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പോള ചീയുമ്പോൾ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും ഈ പ്രദേശത്ത് താമസിക്കുന്നവർ നേരിടേണ്ടി വരുന്നുണ്ട് . ഈ വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ കാഞ്ഞിരം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയൻ പ്രസിഡന്റ് സുമേഷ് കാഞ്ഞിരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ എൻ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് റൂബി ചാക്കോ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി കെ പൊന്നപ്പൻ യൂണിറ്റ് ഭാരവാഹികളായ നാസർ കൊച്ചു കാഞ്ഞിരം , രാജേഷ് കെ ജെ തുടങ്ങിയവർ സംസാരിച്ചു.