ഇന്റേണലുണ്ടോ.. പത്താം ക്ലാസ് വിദ്യാർത്ഥികളെ വിജയിപ്പിക്കണം: സി.ബി.എസ്.ഇയോടുള്ള അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ; ഞെട്ടിക്കുന്ന തീരുമാനം പ്രതീക്ഷിച്ച് വിദ്യാർത്ഥികൾ

ഇന്റേണലുണ്ടോ.. പത്താം ക്ലാസ് വിദ്യാർത്ഥികളെ വിജയിപ്പിക്കണം: സി.ബി.എസ്.ഇയോടുള്ള അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ; ഞെട്ടിക്കുന്ന തീരുമാനം പ്രതീക്ഷിച്ച് വിദ്യാർത്ഥികൾ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ഇന്റേണൽ മാർക്കുണ്ടെങ്കിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നു സിബിഎസ്ഇയുടെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ പൂർണമായും നടത്താൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന നിർദേശം മുന്നോട്ടു വച്ചത്.

ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ സിബിഎസ്ഇ 10, 12 ക്ലാസ്സ് വിദ്യാർഥികളെ ജയിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത് ഡൽഹി സർക്കാരാണ്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്രമാനവ വിഭവശേഷിവകുപ്പ് മന്ത്രി രമേഷ്പൊഖ്രിയാൽ നടത്തിയ ചർച്ചയിലാണ് ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം മുന്നോട്ടുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗൺ മൂലം അവശേഷിക്കുന്ന പരീക്ഷകൾ നടത്താൻ സാധിക്കാത്തതിനാലാണ് ഇക്കാര്യം ഡൽഹി വിദ്യാഭ്യാസമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

അടുത്ത അധ്യായന വർഷം എല്ലാ ക്ലാസ്സുകളിലേയും സിലബസ് 30 ശതമാനം കുറയ്ക്കാനും ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്കുള്ള കോഴ്സുകളുടെ എണ്ണം കുറയ്ക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു. ദൂരദർശൻ, ഓൾ ഇന്ത്യ റോഡിയോ എഫ്.എം എന്നിവയിലൂടെ അധ്യാപകർ നിത്യവും മൂന്ന് മണിക്കൂർ വീതം ക്ലാസ്സ് എടുക്കുന്ന സംവിധാനം നടപ്പിലാക്കണമെന്നും മനീഷ് സിസോദിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി സർക്കാരും സിബിഎസ്ഇയും ഈ മാതൃക പിൻതുടർന്നാൽ കേരളത്തിലും സർക്കാർ ഈ നില തുടരേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ മെയ് 15 ന് പോലും സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ സാധിക്കില്ല. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാതെ പരീക്ഷകൾ നടത്തുക എന്നത് അപ്രായോഗികവുമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനും പരീക്ഷ നടത്താതെ വിദ്യാർത്ഥികളെ ജയിപ്പിക്കാൻ മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. ഡൽഹി മാതൃക കേരളത്തിലും സ്വീകരിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.