video
play-sharp-fill

മദ്യപിച്ചു വാഹനമോടിക്കുന്നവർ ജാഗ്രതൈ…..! പൊലീസ് പിടിച്ച് ഊതിപ്പിച്ചാൽ ഇനി ബീപ്പ് മാത്രമല്ല നിങ്ങളുടെ മുഖവും പതിയും ; പുത്തൻ പരീക്ഷണവുമായി പൊലീസ് സേന

മദ്യപിച്ചു വാഹനമോടിക്കുന്നവർ ജാഗ്രതൈ…..! പൊലീസ് പിടിച്ച് ഊതിപ്പിച്ചാൽ ഇനി ബീപ്പ് മാത്രമല്ല നിങ്ങളുടെ മുഖവും പതിയും ; പുത്തൻ പരീക്ഷണവുമായി പൊലീസ് സേന

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; മദ്യപിച്ചു വാഹനമോടിക്കുന്നവരെ ഇനി പൊലീസ് പിടിച്ച് ഊതിപ്പിച്ചാൽ ബീപ് മാത്രമല്ല വരിക യാത്രക്കാരനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൊലീസിന് ലഭിക്കും. ഇതിനായി പുതുപുത്തൻ ബ്രീത്ത് അനലൈസറുകൾ കൊണ്ടുവരാൻ പൊലീസ് സേന ഒരുങ്ങുകയാണ്.

ക്യാമറയും പ്രിന്ററും കളർ ടച്ച് സ്‌ക്രീനുമുള്ള ബ്രീത്ത് അനലൈസറുകളായിരിക്കും ഇനി പൊലീസ് വകുപ്പ് പരീക്ഷിക്കുക. നാല് മെഗാപിക്‌സൽ ശേഷിയുള്ള വൈഡ് ആംഗിൾ കാമറയുള്ള ബ്രീത്ത് അനലൈസറുകൾക്കുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഉപകരണങ്ങൾ വരുന്നതോടെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ്, ഒപ്പം ടെസ്റ്റ് നടത്തിയ തിയതി, സമയം, സ്ഥലം, പേര്, ഡ്രൈവിങ് ലൈസൻസിന്റെ നമ്പർ, വാഹന രജിസ്‌ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ ഓഫിസറുടെ പേര്, ഓഫിസറുടേയും ഡ്രൈവറുടേയും ഒപ്പ് എന്നിവയടങ്ങിയ രസീത് ലഭിക്കും.

ഈ രസീതിന്റെ അടിസ്ഥാനത്തിൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ മുഖേനെയോ 15 ദിവസത്തിനുള്ളിൽ പിഴ അടക്കാനും സാധിക്കും. വാഹനമോടിച്ചയാളിന്റെ ചിത്രമടക്കമുള്ള വിവരങ്ങൾ ബ്രീത്ത് അനലൈസറിന്റെ മെമ്മറി കാർഡിൽ സൂക്ഷിക്കാം. പിന്നീട് ഇത് കമ്പ്യൂട്ടറിലേക്ക് മാറ്റാനും സാധിക്കും.