മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി കോട്ടയത്തെ ചൈൽഡ് ഹെൽപ് ലൈൻ, ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം എന്നിവടങ്ങളിലേക്ക് കൗൺസിലർമാരെ നിയമിക്കുന്നു ; ഇന്റർവ്യൂ ഓഗസ്റ്റ് ഒന്നിന് ;അറിയാം വിശദ വിവരങ്ങൾ

Spread the love

കോട്ടയം: വനിതാ-ശിശു വികസന വകുപ്പ്- മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ, ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം എന്നിവടങ്ങളിലേക്ക് കൗൺസിലർമാരെ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒന്നിന് രാവിലെ ഒൻപതമുതൽ കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ വോക്ക് ഇൻ ഇന്റർവ്യൂ നടക്കും.

അംഗീകൃത സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെൽത്ത്/കൗൺസിലിംഗ് എന്നിവയിൽ ബിരുദമോ കൗൺസിലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമയോ ഉണ്ടായിരിക്കണം. വനിതാ-ശിശു വികസന മേഖലയിൽ സർക്കാർ/എൻ.ജി.ഒ.യിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടറിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം.

ചൈൽഡ് ഹെൽപ് ലൈനിലേക്ക് അപേക്ഷിക്കുന്നവർക്കുള്ള ഉയർന്ന പ്രായപരിധി 50 വയസും ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം എന്നിവടങ്ങളിലേക്ക് 40 വയസുമാണ്. താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, തിരിച്ചറിയൽരേഖ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ ഒറിജിനലും കോപ്പിയും സഹിതം വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0481 2580548, 8281899464.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group