
സാമൂഹിക സുരക്ഷ മുഖ്യം….! അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായുള്ള തീവ്ര യജ്ഞം; അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് നാളെ തുടക്കമാകും
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും കൃത്യമായ വിവരശേഖരണത്തിനായുള്ള തീവ്രയജ്ഞവുമായി തൊഴില്‍ വകുപ്പ്.
അതിഥിപോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ നാളെ തുടക്കമാകും. അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂര്‍ണമാക്കാൻ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തൊഴില്‍ മന്ത്രി വി. ശിവൻകുട്ടി നിര്‍ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.
ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷൻ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകള്‍ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.