ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യത്തിലുള്ള ഗ്ലോബൽ ഇന്റേൺഷിപ്പ് 2025-26 പ്രോഗ്രാമിന് വിവിധ അക്കാഡമിക് യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം; 6 ആഴ്ച മുതൽ 24 ആഴ്‌ച വരെയാണ് ഇന്റേൺഷിപ്പ്

Spread the love

ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യത്തിലുള്ള ഗ്ലോബൽ ഇന്റേൺഷിപ്പ് 2025-26 പ്രോഗ്രാമിന് വിവിധ അക്കാഡമിക് യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകന്റെ കുറഞ്ഞ പ്രായം 20 വയസ്സായിരിക്കണം.

അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ബിരുദാനന്തര, ഡോക്ടറൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അണ്ടർ ഗ്രാജുവേറ്റ് തലത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം. ബിരുദധാരികൾക്കും അപേക്ഷിക്കാം. ഗ്ലോബൽ ഇന്റേൺഷിപ് പ്രോഗ്രാമിലൂടെ ലോകാരോഗ്യ സംഘടന പബ്ലിക് ഹെൽത്തിൽ

വിവിധമേഖലകളിൽ പ്രവർത്തിക്കാനുതകുന്ന മനുഷ്യവിഭവ ശേഷി രൂപപ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പബ്ലിക് ഹെൽത്ത്, മെഡിക്കൽ, സാമൂഹിക, ഹ്യൂമാനിറ്റീസ്,കമ്മ്യൂണിക്കേഷൻസ്, സോഷ്യൽ വർക്ക്, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈനായി അപേക്ഷിക്കാം

ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളിൽ ഇന്റേൺഷിപ്പിനു അവസരമൊരുക്കും.

അത് ലോകാരോഗ്യ സംഘടനാ നിഷ്കർഷിക്കുന്ന രാജ്യങ്ങളിലോ, മേഖല ഓഫീസുകളിലോ, ആസ്ഥാനത്തോ ആകാം. തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജീവിതച്ചെലവിനുള്ള ആനുകൂല്യം, സൗജന്യ ആരോഗ്യ ഇൻഷുറൻസ് എന്നിവ അനുവദിക്കും.

6 ആഴ്ച മുതൽ 24 ആഴ്‌ച വരെയാണ് ഇന്റേൺഷിപ്പ്. ലോക ഹയർ എഡ്യൂക്കേഷൻ ഡാറ്റാബേസ്, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റീസ്, യുനെസ്കോ മുതലായ ഏജൻസികളുടെ അഗീകാരമുള്ള യൂണിവേഴ്സിറ്റികളിൽ പഠിച്ചവർക്ക് അപേക്ഷിക്കാം.

യു ജി സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ പഠിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.whed.net എന്ന വെബ്സൈറ്റിലൂടെ ഇത് വിദ്യാർത്ഥികൾക്ക് കണ്ടെത്താം. www.careers.who.int യിലൂടെ അപേക്ഷിക്കാം