
സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിന് തുടക്കം.റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിൽ നാളെ മുതൽ 5ജി സേവനം ആരംഭിക്കും.
കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. ഓൺലൈനാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് മുംബൈ , ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ താമസിക്കുന്ന ജിയോ ഉപയോക്താക്കള്‍ക്കാണ് ഇന്ന് മുതല്‍ 5ജി സേവനങ്ങള്‍ ലഭിക്കുക.
തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന്‍റെ ഭാഗമായാണ് കേരളത്തിലും നാളെ 5 ജി സേവനത്തിന് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിലാണ് സേവനമെങ്കിലും അധികം വൈകാതെ തന്നെ മറ്റ് ഇടങ്ങളിലേക്കും 5 ജി എത്തും.
ഒക്ടോബറിൽ രാജ്യത്ത് 5 ജി സേവനത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.