video
play-sharp-fill

Saturday, May 17, 2025
HomeLocalKottayam10ലക്ഷം സമ്മാനതുകയുള്ള ഓർമ' ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം ഗ്രാന്‍ഡ് ഫിനാലെ പാലായില്‍ ജൂലൈ 12,13 തീയതികളിൽ

10ലക്ഷം സമ്മാനതുകയുള്ള ഓർമ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം ഗ്രാന്‍ഡ് ഫിനാലെ പാലായില്‍ ജൂലൈ 12,13 തീയതികളിൽ

Spread the love

 

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ്
അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര
പ്രസംഗമത്സരത്തിൻ്റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലേ ജൂലൈ 12, 13 തീയതികളില്‍
പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ്
ഓഡിറ്റോറിയത്തില്‍ നടക്കും.

ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468
വിദ്യാര്‍ത്ഥികളിൽ നിന്ന് പ്രാഥമികഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ്
ഗ്രാന്‍ഡ് ഫിനാലേയില്‍ പങ്കെടുക്കുന്നത്. മലയാളം-ജൂനിയര്‍-സീനിയര്‍,
ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മൽസരം.

ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024’ പ്രതിഭയ്ക്ക്
ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവും ലഭിക്കും.ആകെ
പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് മത്സരാര്‍ത്ഥികള്‍ക്കുള്ള
ട്രെയിനിംഗും മത്സരത്തിന്റെ ആദ്യ ഭാഗങ്ങളും നടക്കും. ജൂലൈ 13 ന്
ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം
ചെയ്യും.

ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് രാജന്‍, മെന്റലിസ്റ്റ്
നിപിന്‍ നിരവത്ത് എന്നിവർ അതിഥികളാകും.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ്
തോമസാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറം ചെയർമാൻ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments