
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും, ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യാന്തര ഒളിമ്പിക ദിനത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടവും, സെമിനാറും സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ്മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഡോ: ഷാജി കൊട്ടാരം സന്ദേശം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സാബുമുരിയ്ക്കവേലി, കമ്മറ്റിഅംഗങ്ങളായ റോയി പി ജോർജ്, കെ.ആർ. ഷാജി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ കായിക അസോസിയേഷൻ പ്രതിനിധികളും, കായികതാരങ്ങളും, വിവിധസ്‌കൂൾ, കോളേജ് കുട്ടികളും കൂട്ടയോട്ടത്തിൽ പങ്കാളികളായി.
തുടർന്നു നടന്ന സെമിനാർ ഇടുക്കി മുൻ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ: സാബു വർഗീസ് നയിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി കൃതജ്ഞത രേഖപ്പെടുത്തി.