play-sharp-fill
ഷാർജ മാതൃകയിൽ ഇൻറർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ കേരളത്തിലും;വേങ്ങരയിൽ ഇൻകലിന് കീഴിലുള്ള 25 ഏക്കർ സ്ഥലത്താണ് സെൻറർ സ്ഥാപിക്കുക

ഷാർജ മാതൃകയിൽ ഇൻറർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ കേരളത്തിലും;വേങ്ങരയിൽ ഇൻകലിന് കീഴിലുള്ള 25 ഏക്കർ സ്ഥലത്താണ് സെൻറർ സ്ഥാപിക്കുക

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗൾഫ് നാടുകളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത ഷാർജ മാതൃകയിൽ ഇൻറർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ കേരളത്തിലും ആരംഭിക്കുന്നു. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കാനാകുമെന്നതാണ് ഈ സെൻററിന്റെ ഗുണം.


 

 

വേങ്ങരയിൽ ഇൻകലിന് കീഴിലുള്ള 25 ഏക്കർ സ്ഥലത്താണ് സെൻറർ സ്ഥാപിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ പ്രത്യേകമായി ഒരുക്കും. ഇൻകലിന്റെ വ്യവസായ പാർക്കിനോടനുബന്ധിച്ചാകും ഇത്.
മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻറ് റിസർച്ചിനായിരിക്കും (ഐഡിടിആർ) നടത്തിപ്പ് ചുമതല നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൂടാതെ, തുടർ നടപടികൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

 

 

ഷാർജയോട് കേരളം അഭ്യർത്ഥിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ. ഇൻറർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇതുവഴി ലഭിക്കും.

 

ഷാർജയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഇതിനുവേണ്ടി നൽകും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പിടും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ആരംഭിക്കുന്നത്.