
പള്ളം: അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി പള്ളം സിഎംഎസ് ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ കരിമ്പും കാലായിൽ തോമസ് ജോർജിനെ ആദരിച്ചു. 95 വയസ്സ് പിന്നിട്ട തോമസ് ജോർജിനെ അദ്ദേഹത്തിന്റെ ഭവനത്തിലാണ് പള്ളം വൈഎംസി.എയുടെ നേതൃത്വത്തിൽ ആദരിച്ചത്.
പ്രസിഡണ്ട് ജോർജ് മാത്യു ഷാൾ പൊന്നാട അണിയിച്ചു. സെക്രട്ടറി സജി നൈനാൻ, ട്രഷറാർ ജോർജ് പി. ജേക്കബ്, ദിലീപ് ചാണ്ടി, എൻ. തോമസ് ജോർജ്, വർഗീസ് കെ. വർക്കി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. തോമസ് ജോർജിന്റെ മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.